കൊച്ചി: ചരിത്രനേട്ടം സ്വന്തമാക്കി യുവനടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രം മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ആഗോളതലത്തിൽ നൂറുകോടി രൂപ കളക്ഷൻ നേടിയ സന്തോഷ വാർത്ത ഉണ്ണി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്.
പല വിധേന താരത്തിന്റെ ചിത്രത്തെ തകർക്കാൻ പലരും ശ്രമിച്ചെങ്കിലും 300ൽ കൂടുതൽ പ്രദർശനങ്ങളാണ് കേരളത്തിൽ മാത്രം അഞ്ചാമത്തെ ആഴ്ചയിലും ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്, തെലുങ്ക് ഡബ്ബ്ഡ് സിനിമയും മികച്ച കളക്ഷൻ നേടുന്നുണ്ട്. യുഎഇ, യുകെ, യുഎസ്എ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ചിത്രം നല്ല കളക്ഷൻ നേടുകയാണ്
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം.
വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയായുടേയും ബാനറിൽ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .
ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ് ,മനോജ് കെ ജയൻ, ഇന്ദ്രൻസ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ എന്നിവർക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Discussion about this post