2026 ട്വന്റി-20 ലോകകപ്പിന്റെ ആവേശം പടിവാതിൽക്കൽ നിൽക്കെ, കഴിഞ്ഞ ലോകകപ്പിലെ തന്റെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പോയതിലെ നിരാശയും തന്റെ പോരാട്ടവഴികളും ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ സഞ്ജു പറയുന്നു.
കിരീടം നേടിയ ഇന്ത്യൻ ടീമിലെ 15 അംഗങ്ങളിൽ ഒരാളായിരുന്നിട്ടും, ഒരു മത്സരത്തിൽ പോലും ഗ്രൗണ്ടിലിറങ്ങാൻ സഞ്ജുവിന് കഴിഞ്ഞില്ല. “സത്യം പറഞ്ഞാൽ, എന്റെ മനസ്സ് അന്ന് അസ്വസ്ഥമായിരുന്നു, ലോകകപ്പ് ടീമിൽ ഇടംനേടിയപ്പോൾ താൻ വെച്ചുപുലർത്തിയ പ്രതീക്ഷകളും ഗ്രൗണ്ടിലെ യാഥാർത്ഥ്യവും തമ്മിൽ ഒത്തുപോയില്ല.” സഞ്ജു പറഞ്ഞു. യുസ്‌വേന്ദ്ര ചാഹൽ, യശസ്വി ജയ്‌സ്വാൾ എന്നിവർക്കൊപ്പം ടൂർണമെന്റിലുടനീളം ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. എങ്കിലും ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് നന്ദി ഉണ്ടെന്നും സഞ്ജു പറഞ്ഞു.
തന്റെ പോരാട്ടത്തെക്കുറിച്ച് സഞ്ജു വാചാലനായി. “ഞാനും ഒരു സുഹൃത്തും കൂടി സംസാരിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് വന്ന് ഇന്ത്യൻ ടീമിൽ ഇടംപിടിക്കുക എന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് ഞങ്ങൾ ഓർത്തു. ഇന്ന് ഞാൻ നിൽക്കുന്ന ഈ സാഹചര്യം വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു. ദൈവത്തിന് നന്ദി,” സഞ്ജു പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ ടി 20 പരമ്പരയിൽ സഞ്ജു കിട്ടിയ അവസരത്തിൽ മികവ് കാണിച്ചിരുന്നു. ഇപ്പോൾ അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിംഗ് ജോഡിയായി സഞ്ജു മാറിക്കഴിഞ്ഞു. ഇന്ന് ന്യൂസിലൻഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയിലും സഞ്ജു തിളങ്ങും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
𝗙𝗿𝗼𝗺 𝗽𝗿𝗼𝗺𝗶𝘀𝗲 𝘁𝗼 𝗽𝗲𝗿𝗳𝗲𝗰𝘁𝗶𝗼𝗻 ✨
It takes belief, patience and pride in wearing the #TeamIndia blue 💙
And he has lived it all 👌
Decoding Sanju Samson’s journey to the top 😎 – By @RajalArora
🔽 Watch | #INDvNZ | @IDFCFIRSTBank | @IamSanjuSamson…
— BCCI (@BCCI) January 21, 2026













Discussion about this post