കോഴിക്കോട് : ബസ്സിൽ അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുന്നയിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്ത് കോടതി. സംഭവത്തിലെ പ്രതിയും മുസ്ലീം ലീഗ് മുൻ വാർഡ് മെമ്പറുമായിരുന്ന ഷിംജിത മുസ്തഫയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. കോഴിക്കോട് കുന്ദമംഗലം കോടതിയിൽ ആയിരുന്നു പോലീസ് പ്രതിയെ ഹാജരാക്കിയിരുന്നത്.
കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് മഞ്ചേരി ജയിലിലേക്കാണ് ഷിംജിത മുസ്തഫയെ മാറ്റിയിരിക്കുന്നത്. ഷിംജിത മുസ്തഫയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ സമയത്ത് വൻ ജനക്കൂട്ടം ആയിരുന്നു കോടതി പരിസരത്ത് തിങ്ങിനിറഞ്ഞിരുന്നത്. സ്ഥലത്ത് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നിരുന്നു. പ്രതിയെ പോലീസ് വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ കൊണ്ടുവന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിഷേധിച്ചത്.











Discussion about this post