മലയാള സിനിമയിലെ എക്കാലത്തെയും ഭീതിപ്പെടുത്തുന്നതും എന്നാൽ ചിന്തിപ്പിക്കുന്നതുമായ സൈക്കോളജിക്കൽ ത്രില്ലർ ആണ് കെ.ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന ചിത്രം. സമ്പന്നമായ ഒരു ഹൈറേഞ്ച് തോട്ടം ഉടമയുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
വീട്ടിൽ നിന്ന് എന്താണോ പഠിക്കുന്നത് അതാണ് സമൂഹത്തിലേക്കിറങ്ങി കഴിയുമ്പോൾ മക്കൾ അവരുടെ പ്രവർത്തിയിൽ നടപ്പിലാക്കുക എന്ന് കേട്ടിട്ടില്ലേ. അത്തരത്തിൽ അച്ഛനും സഹോദരങ്ങളും നടത്തുന്ന ക്രൂരതയും അധർമ്മവും കണ്ടുവളർന്ന ആ വീട്ടിലെ ഇളയ മകൻ ബേബി അവരെക്കാൾ വലിയ കുറ്റവാളിയാകുന്നു, ഒരു പക്കാ ക്രിമനിലാകുന്നു. . മയക്കുമരുന്നിന് അടിമയായ അവൻ, കൊലപാതകത്തെ ഒരു ലഹരിയായി കാണാൻ തുടങ്ങി. യാതൊരു പ്രകോപനവുമില്ലാതെ, കേവലം കൗതുകത്തിനായി അവൻ മനുഷ്യരെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ഇഷ്ടപ്പെട്ടു. ബേബി കാരണം അയാളുടെ നാട്ടിലും, വീട്ടിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇരകൾ പറഞ്ഞ കഥ.
ബേബിയായി ഗണേഷ് കുമാർ നിറഞ്ഞാടിയ ഈ ചിത്രത്തിൽ അയാൾ ഒളിപ്പിക്കുന്ന നിഗൂഢതയും അയാളെ കാണുമ്പോൾ എന്തോ സംഭവിക്കാൻ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന ഭാവങ്ങളും മനോഹരമാണ്. കുടുംബനാഥനും അധികാരഗർവ്വിന്റെ പ്രതീകവുമായ മാത്തച്ചൻ എന്ന ബേബിബിയുടെ അച്ഛൻ കഥാപാത്രത്തെ തിലകൻ അവിസ്മരണീയമാക്കി.
അനാവശ്യമായ സിനിമാറ്റിക് ചേരുവകളില്ലാതെ മനുഷ്യന്റെ വന്യമായ മനസ്സിനെ പച്ചയായി കാണിച്ച ചിത്രമാണ് ഇരകൾ. കണ്ട് കഴിയുമ്പോൾ നമുക്ക് തോന്നുന്ന ആ അസ്വസ്ഥത തന്നെയാണ് ഈ സിനിമയുടെ വിജയവും.













Discussion about this post