ലക്‌നൗ: രണ്ടാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റിനെ അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 130 കോടി ഇന്ത്യക്കാരുടെ വളർച്ചയും വികസനവും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ബജറ്റ് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കുന്ന ബജറ്റ് തയ്യാറാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനവും വളർച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് കേന്ദ്രബജറ്റ്. ഗ്രാമങ്ങളിലുള്ള ആളുകൾ, സ്ത്രീകൾ, സമ്പന്നർ, പാവങ്ങൾ തുടങ്ങി എല്ലാവർക്കും ബജറ്റിന്റെ ഗുണം ലഭിക്കും. 130 കോടി ഇന്ത്യക്കാരെ ശക്തിപ്പെടുത്തും. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന ബജറ്റ് തയ്യാറാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനും നന്ദിയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗത്തിനും പ്രത്യേകിച്ച് മദ്ധ്യവർഗ്ഗത്തിന് അനുഗുണമായ ബജറ്റായിരുന്നു ഇത്തവണത്തേത്. നികുതിയിളവ് ഉൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങൾ ഇക്കുറി ബജറ്റിൽ ഉണ്ട്. ആദായ നികുതി നൽകേണ്ട പരിധി സർക്കാർ അഞ്ചിൽ നിന്നും ഏഴായി ഉയർത്തിയതാണ് ബജറ്റിലെ നിർണായക പ്രഖ്യാപനം. ഇതിന് പുറമേ കാർഷിക-വ്യാവാസായിക- ആരോഗ്യ മേഖലകളെ ഉന്നിതിയിലേക്ക് നയിക്കുന്ന പ്രഖ്യാപനങ്ങളും ഇക്കുറി ബജറ്റിലുണ്ട്.
Discussion about this post