പട്ന: ബീഹാറില്‍ ഞാന്‍ ബാഹറിയെങ്കില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സോണിയാ ഗാന്ധി ആരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്നെ ബാഹറി എന്നു നിതീഷ് കുമാര്‍ വിളിക്കുന്നതിനു മറുപടിയായാണ് മോദിയുടെ പരാമര്‍ശം. ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിഹാര്‍ ഇന്ത്യയിലല്ലേ? അപ്പോള്‍ താന്‍ ബാഹറി ആകുന്നതെങ്ങനെ എന്നും മോദി ചോദിച്ചു.നാലാം ഘട്ട തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുസഫര്‍പൂരിലെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ ചോദിച്ചു.
അതേസമയം, തന്നെ അധിക്ഷേപിച്ചു മടുത്ത നിതീഷ്കുമാര്‍ ഇപ്പോള്‍ ബിഹാറികളെ ശപിക്കുകയാണെന്ന് ഗോപാല്‍ഗഞ്ചിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നാലാം ഘട്ട തിരഞ്ഞെടുപ്പു ഞായറാഴ്ച നടക്കാനിരിക്കെ ബിഹാറിലെ തിരഞ്ഞെടുപ്പു രംഗം തിളച്ചുമറിയുകയാണ്. ഗോപാല്ഗഞ്ചിലേതുള്പ്പെടെ ഇന്നു രണ്ടു മണ്ഡലങ്ങളിലാണ് മോദിയു തിരഞ്ഞെടുപ്പു പര്യടനം ഉള്ളത്.
Discussion about this post