Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിപിഎമ്മിൽ ഒരുപാട് ഷാനവാസുമാർ ഉണ്ട്; രാത്രി 10 മണിക്ക് ശേഷം ഗൃഹസമ്പർക്കം നടത്തുന്ന നേതാക്കളുമുണ്ടെന്ന് മാത്യു കുഴൽനാടൻ; ഔട്ട് ഓഫ് സിലബസ് എന്ന് സ്പീക്കർ

by Brave India Desk
Feb 2, 2023, 02:10 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; സംസ്ഥാനത്തെ ലഹരി കടത്തുകേസുകളിൽ സിപിഎമ്മിന്റെയും ഇടത് യുവജന സംഘടനകളുടെയും നേതാക്കൾ തുടർച്ചയായി പിടിയിലാകുന്നത് നിയമസഭയിൽ തുറന്നുകാട്ടി മാത്യു കുഴൽനാടൻ എംഎൽഎ. മയക്കുമരുന്ന് കേസുകളിൽ പിടിയിലാവുന്നവർക്ക് സർക്കാരിന്റെ തണലും തലോടലും കിട്ടുകയാണ്. അതുകൊണ്ടാണ് അവർ തഴച്ചുവളരുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ആലപ്പുഴയിൽ ലഹരികടത്ത് കേസിൽ ആരോപണ വിധേയനായ സിപിഎം നേതാവ് ഷാനവാസിനെ സംരക്ഷിക്കുന്നത് സർക്കാർ നിലപാടിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് കച്ചവടം കൊണ്ട് കേരളത്തിലെ സമൂഹമാണ് ഇല്ലാതാകുന്നത്. എന്തുകൊണ്ടാണ് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതാക്കൾ മറിഞ്ഞും തിരിഞ്ഞും ഇത്തരം കേസുകളിൽ പ്രതികളാകുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. സിപിഎമ്മിന്റെ നയപരിപാടി തന്നെയാണിത്. സിപിഎമ്മിൽ ഒരുപാട് ഷാനവാസുമാർ ഉണ്ട്. ഭരണപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കിയെങ്കിലും ബഹളം വെച്ചിട്ട് കാര്യമില്ലെന്നും സിപിഎം എക്കാലത്തും സ്വീകരിച്ചിട്ടുളള രാഷ്ട്രീയശൈലിയാണിതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സിപിഎമ്മിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടിയുടെ ചവിട്ടുപടി കയറുന്നത് മയക്കുമരുന്ന് മാഫിയ ഉണ്ടാക്കുന്ന പണം കൊണ്ടാണ്. ഒന്നും രണ്ടുമല്ല സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽ സമാനമായ സംഭവം ഉണ്ടാകുകയാണ്. സ്‌കൂൾ കുട്ടികളെ ടാർഗറ്റ് ചെയ്തായിരുന്നു കരുനാഗപ്പളളിയിൽ പുകയില ഉൽപ്പനങ്ങൾ കൊണ്ടുവന്നതെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ടെന്നും നമുക്കെല്ലാവർക്കും മക്കൾ ഉളളതാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

സിപിഎമ്മിന്റെ ഗൃഹസന്ദർശനവുമായി ബന്ധപ്പെടുത്തി മാത്യു കുഴൽ നാടൻ നടത്തിയ പരാമർശവും സഭയിലെ സിപിഎം പ്രതിനിധികളെ ചൊടിപ്പിച്ചു. രാത്രി 10 മണി കഴിഞ്ഞാണ് ചിലയിടത്ത്
ഗൃഹസന്ദർശനം നടത്തുന്നത്. ആലപ്പുഴയിൽ ഒരാളെ പിടിച്ചപ്പോൾ പറയുകയാണ് മൊബൈൽ മറന്നുവെച്ച് എടുക്കാൻ വന്നതാണെന്ന്. ഗോവിന്ദൻ മാഷ് ഇവിടെയുണ്ടെങ്കിൽ ചോദിക്കണമെന്ന് ഉണ്ടായിരുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതോടെ ഭരണപക്ഷം വീണ്ടും ബഹളം തുടങ്ങി. ഔട്ട് ഓഫ് സിലബസിലേക്ക് പോകുകയാണെന്നും ടോപ്പിക്കിൽ ഇല്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞു സ്പീക്കറും കുഴൽനാടനെ വിലക്കാൻ നോക്കി.

മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് വകുപ്പ് മന്ത്രിക്ക് മുൻപേ മറുപടി പറയാൻ എഴുന്നേറ്റത് മുഖ്യമന്ത്രിയാണ്. സിപിഎം പോലുളള പാർട്ടിയെക്കുറിച്ച് എന്ത് അസംബന്ധവും പറയാനുളള വേദിയാക്കി സഭയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നും എന്തിനും ഒരു അതിരുണ്ടല്ലോ എന്നും പിണറായി കൂട്ടിച്ചേർത്തു. തുടർന്നായിരുന്നു മന്ത്രി എംബി രാജേഷ് വിഷയത്തിൽ സംസാരിച്ചത്.

ഗൃഹസമ്പർക്കവുമായി ബന്ധപ്പെട്ട കുഴൽനാടന്റെ ആരോപണത്തിന് യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത ദളിത് യുവതിയോട് കോൺഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയെന്ന് പരാതി ലഭിച്ചിട്ട് നടപടി സ്വീകരിച്ചോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ലഹരി ഉപയോഗത്തെയും അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതത്തെയും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കേരളത്തിൽ ലഹരി ഉപയോഗം കൂടുന്നത് നേരിടാൻ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഒരാളെ പ്രതിയാക്കാൻ കഴിയൂ. തെളിവുകൾ ഉണ്ടെങ്കിൽ ഒരാളെയും വെറുതെ വിടില്ലെന്നും ഷാനവാസിന്റെ കാര്യം പരാമർശിച്ച് മന്ത്രി പറഞ്ഞു.

Tags: സിപിഎംനിയമസഭഎംബി രാജേഷ്മാത്യു കുഴൽനാടൻഎംഎൽഎമുഖ്യമന്ത്രി പിണറായിലഹരി ഉപയോഗം
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies