സിംഗപ്പൂർ: സിംഗപ്പൂരിൽ ഭീകരാക്രമണം പദ്ധതിയിട്ട ഐഎസ് ഭീകരൻ പിടിയിൽ. മുഹമ്മദ് ഇർഫാൻ ദനിയാൽ ബിൻ മുഹമ്മദ് നോർ എന്ന 18 കാരനായ വിദ്യാർത്ഥിയാണ് പിടിയിലായത്. സിംഗപ്പൂരിലെ സൈനിക ക്യാമ്പും ശ്മശാനവും ഉൾപ്പെടെ തകർക്കാനാണ് യുവാവ് പദ്ധതിയിട്ടത്. ഓൺലൈനിലൂടെയായിരുന്നു ആക്രമണത്തിന് മുഹമ്മദ് ഇർഫാൻ പദ്ധതിയിട്ടത്. സിംഗപ്പൂരിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരനെ പിടികൂടിയ വിവരം വെളിപ്പെടുത്തിയത്.
ഓൺലൈനിലൂടെയാണ് മുഹമ്മദ് ഇർഫാൻ ഐഎസിൽ ആകൃഷ്ടനായതും സായുധ ആക്രമണത്തിനായി തയ്യാറെടുത്തും. ഓൺലൈനിലൂടെ നിരന്തരം ഇയാൾ ഭീകരരുടെ വീഡിയോകൾ തേടിപ്പിടിച്ച് കാണാൻ തുടങ്ങി. ഇസ്ലാമിക് പ്രഭാഷകൻ സക്കിർ നായിക്കിന്റെ ആരാധകനായിരുന്നു യുവാവ്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 9 ന് ഇയാൾ സിംഗപ്പൂർ ദേശീയദിനത്തിൽ അൽ ഖ്വയ്ദയുടെ ഉപസംഘടനയായ തഹ്രീർ അൽ ഷാമിന്റെ പതാക ഉയർത്തിയിരുന്നു. ഈ ദ്വീപിനെ ഐഎസ് പ്രവശ്യയാക്കി മാറ്റാനായിരുന്നു ഇത്തരത്തിൽ പതാക ഉയർത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിംഘാഫുറ എന്നാണ് ദ്വീപിന് ഇയാൾ പേരിട്ടത്.
തുടർന്ന് ഈ ചിത്രങ്ങൾ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും തന്റെ ഖിലാഫത്തിൽ ചേരാനായി മറ്റുള്ളവരെ പ്രേരിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് കൂടുതൽ യുവാക്കളെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചു. ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് മതപരമായ ബാധ്യതയാണെന്നായിരുന്നു യുവാവിന്റെ വിശ്വാസം. ഓൺലൈൻ ലഭ്യമായ ഐഎസ് ഭീകരരുടെ ശൈലിയിലാണ് ഇയാൾ ചൂണ്ടുവിരൽ ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നത്.
കാഫിറുകളെ’ (അവിശ്വാസികളെ) കുത്തിക്കൊല്ലാനും ചാവേർ കാർ ബോംബർ റിക്രൂട്ട് ചെയ്ത് അമോയ് ക്യൂ ക്യാമ്പിൽ വലിയ തോതിലുള്ള ആക്രമണം നടത്താനും മുഹമ്മദ് ഇർഫാൻ ദനിയാൽ മുഹമ്മദ് പദ്ധതിയിട്ടിരുനെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൻജോങ് പഗാറിലെ ഹാജി മുഹമ്മദ് സല്ലെ മസ്ജിദിലെ കെറാമത്ത് ഹബീബ് നോഹ് ഖബർസ്ഥാനിൽ ബോംബിടാൻ പദ്ധതിയിട്ടിരുന്നു.
Discussion about this post