ഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ തൂക്കുസഭ നിലവില്‍ വന്നേക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം. ആം ആദ്മിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ ബി.ജെ.പി തള്ളിക്കളഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്നും ബിജെപി ദേശീയ നേതൃത്വം പറയുന്നു.വോട്ടെടുപ്പ് ദിവസത്തെ മൂന്നു മണി വരെയുള്ള വോട്ടിംഗ് അടിസ്ഥാനമാക്കിയുള്ള ഫലങ്ങളാണ് പുറത്തുവന്നതെന്നും അതിനു ശേഷമുള്ള മൂന്ന് മണിക്കൂറുകളിലെ വോട്ട് ശതമാനം കൂടി കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടിക്ക് വിജയം ഉറപ്പാണെന്നും നേതൃത്വം വിലയിരുത്തുന്നു.
എന്നാല്‍, ആറ് മണിവരെയുള്ള വോട്ടിംഗ് അടിസ്ഥാനമാക്കി പുറത്തുവന്ന രണ്ട് എകിസിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മിക്കാണ് പിന്തുണ നല്‍കുന്നതെന്നും ശ്രദ്ധേയമാണ്.
ഡല്‍ഹിയില്‍ ശനിയാഴ്ച്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെയാണ് പുറത്തുവരുന്നത്. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളായിരിക്കും. അതേസമയം വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ ഫലം സംബന്ധിച്ച ഏകദേശചിത്രം ലഭിക്കുമെന്നാണു കരുതുന്നത്.
വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളും ചിത്രീകരിക്കാന്‍ പ്രത്യേകം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തത്സമയ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. 67 ശതമാനം പോളിംഗാണ് ഇത്തവണ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
Discussion about this post