ഡല്‍ഹി: ദസറയ്ക്ക് കാളയെ അറക്കുന്ന രീതി ഇന്ത്യന്‍ സൈന്യം അവസാനിപ്പിക്കുന്നു. ഗൂര്‍ഖ പാരമ്പര്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിലെ ചില യൂണിറ്റുകളിലാണ് ഈ ആചാരം നിലനിന്നിരുന്നത്.ഇതൊരു പഴയ ആചാരമാണ്. എന്നാല്‍, നിലവിലെ ഇന്ത്യന്‍ നിയമത്തിന് ഇത് എതിരാണ്. കാളകളെ അറക്കുന്നത് നിയന്ത്രിക്കാന്‍ നിയമമുള്ള സാഹചര്യത്തില്‍ ഇവയെ അറക്കുന്നത് തെറ്റാണെന്നും പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥന് പറഞ്ഞു.
ദസറയ്ക്ക് കാളയെ അറക്കരുതെന്ന നിര്‍ദേശം ഈമാസം ആദ്യം തന്നെ പ്രതിരോധ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.സൈന്യത്തിന് നല്‍കിയിരുന്നു. ഒരു മൃഗത്തെ മതപരമായ കാര്യത്തിന് ബലി നല്‍കുന്നത് തെറ്റാണെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post