Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ബ്രെയിന്‍ ട്യൂമര്‍, ഈ ലക്ഷണങ്ങളെ കരുതിയിരിക്കുക; തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സ കൂടുതല്‍ ഫലം ചെയ്യും

by Brave India Desk
Feb 2, 2023, 08:36 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഒരസുഖമാണ് ബ്രെയിന്‍ ട്യൂമര്‍ അഥവാ മസ്തിഷ്‌ക മുഴ. എന്നാലിവയെല്ലാം നാം പൊതുവേ കരുതുന്നത് പോലെ അര്‍ബുദമല്ല. എന്നിരുന്നാലും എല്ലാ തരം ബ്രെയിന്‍ ട്യൂമറുകളും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ വളരെ ഗൗരവത്തോടെ കാണേണ്ട രോഗാവസ്ഥ തന്നെയാണിത്. അതിനാല്‍ തന്നെ ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം ആണെന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാരണം തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ പൂര്‍ണ്ണമായും സുഖം നേടാന്‍ രോഗിക്ക് കഴിയും.

എന്താണ് ബ്രെയിന്‍ ട്യൂമര്‍?

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

മസ്തിഷ്‌കത്തിനുള്ളിലോ പുറത്തോ അസാധാരണമാം വിധം വളരുന്ന ഒരു കൂട്ടം കോശങ്ങളാണിത്. എന്നാലിവ രണ്ടുവിധത്തിലുണ്ട്. ബിനൈനും മാലിഗ്നന്റും. ഇതില്‍ മാലിഗ്നന്റ് അര്‍ബുദകാരിയും ബിനൈന്‍ അര്‍ബുദകാരിയല്ലാത്തതും ആണ്. ചില ട്യൂമറുകള്‍ വളരെ പെട്ടെന്ന് വളരുമെങ്കില്‍ ചിലത് മന്ദഗതിയിലാണ് വളരുക.

ബ്രെയിന്‍ ട്യൂമറുകളില്‍ മൂന്നിലൊന്ന് മാത്രമേ മാരകമായ മാലിഗ്നന്റ് ട്യൂമറുകള്‍ ഉള്ളൂ. എങ്കിലും അര്‍ബുദകാരിയല്ലെങ്കില്‍ പോലും ബ്രെയിന്‍ ട്യൂമറുകള്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ തുടക്കത്തിലേ ചികിത്സ തേടുക പ്രധാനമാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍ അടുത്തുള്ള നാഡികളെയും രക്തക്കുഴലുകളെയും കോശകലകളെയും സമ്മര്‍ദ്ദത്തിലാക്കുന്ന നിലയിലേക്ക് അവ വളരും.

മസ്തിഷ്‌കത്തിനുള്ളില്‍ രൂപമെടുക്കുന്ന ട്യൂമറുകളെ പ്രൈമറി ട്യൂമറുകള്‍ എന്നാണ് വിളിക്കുന്നത്. മെറ്റസ്റ്റാറ്റിക് ബ്രെയിന്‍ ട്യൂമര്‍ എന്നും വിളിക്കുന്ന സെക്കന്‍ഡറി ട്യൂമര്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് രൂപമെടുത്തതിന് ശേഷം മസ്തിഷ്‌കത്തിലേക്ക് വ്യാപിക്കുന്നവയാണ്.

ലക്ഷണങ്ങള്‍

ബ്രെയിന്‍ ട്യൂമര്‍ ഉള്ള ഒരു വ്യക്തിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും മിക്ക ലക്ഷണങ്ങളും സാധാരണയായി കാണാറുണ്ട്. തലവേദന, മനംപുരട്ടല്‍, ഇന്ദ്രിയസംബന്ധമായ മാറ്റങ്ങള്‍, ക്ഷീണം, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ബ്രെയിന്‍ ട്യൂമറിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഇവ കൂടാതെ മറ്റ് ചില ലക്ഷണങ്ങളെ കൂടി നാം കരുതിയിരിക്കണം.

  • ചുഴലി അഥവാ സീഷര്‍

ട്യൂമറുകള്‍ മസ്തിഷ്‌കഘടനയെ താറുമാറാക്കും. ഇത് നാഡീകോശങ്ങള്‍ക്കിടയില്‍ നടക്കുന്ന വൈദ്യുത പ്രവാഹത്തെ ബാധിക്കും. ഇതുമൂലം രോഗിക്ക് ചുഴലി അനുഭവപ്പെടാം. ബ്രെയിന്‍ ട്യൂമറിന്റെ ഏത് ഘട്ടത്തിലും ചുഴലി അനുഭവപ്പെടാമെങ്കിലും പൊതുവേ തുടക്കത്തില്‍ തന്നെ ഈ ലക്ഷണം കാണാറുണ്ട്. ബ്രെയിന്‍ ട്യൂമര്‍ ഉള്ളവര്‍ക്ക് ചുഴലി ഉണ്ടാകാനുള്ള സാധ്യത 50 ശതമാനമാണ്. എന്നാല്‍ മറ്റ് കാരണങ്ങള്‍ കൊണ്ടും ചുഴലി ഉണ്ടാകാം.

  • കടുത്ത തലവേദന

സാധാരണ തലവേദന കടുത്ത തലവേദനയായി മാറുന്നത് ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന ലക്ഷണമാണ്. ട്യൂമറുകള്‍ നേര്‍ത്ത രക്തക്കുഴലുകളെയും നാഡികളെയും ഏറെ സമ്മര്‍ദ്ദത്തിലാക്കും. മാത്രമല്ല, മസ്തിഷ്‌കത്തിലുടനീളം ദ്രവങ്ങളുടെ സ്വതന്ത്ര ഒഴുക്കിനെ ട്യൂമറുകള്‍ തടസ്സപ്പെടുത്തും. ഇത് തലച്ചോറിനുള്ളിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും അത് തലവേദനയായി മാറുകയും ചെയ്യും.

  • മൂഡ് സ്വിംഗ്‌സ് അഥവാ പെരുമാറ്റത്തിലെ മാറ്റങ്ങള്‍

ബ്രെയിന്‍ ട്യൂമറുകള്‍ നമ്മുടെ മാനസികാവസ്ഥകളെയും പെരുമാറ്റരീതികളെയും ബാധിക്കുന്നുണ്ട്. മസ്തിഷ്‌കത്തിന്റെ സാധാരണ പ്രവര്‍ത്തനം തകരാറിലാകുന്നത് കൊണ്ടാണിത്. ഇതുമൂലം അടിക്കടി രോഗിയുടെ മൂഡുകള്‍ മാറും. മുമ്പ് ഏറെ ശാന്തസ്വഭാവമുണ്ടായിരുന്നവര്‍ ക്ഷിപ്രകോപികളായി മാറുന്നതും മുമ്പ് ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്തിരുന്നവര്‍ അലസന്മാരുകുന്നതും ഒരു സമയം വളരെ ശാന്തനായും അടുത്ത നിമിഷം കാരണമൊന്നും ഇല്ലാതെ വഴക്കിടുന്നതും ബ്രെയിന്‍ ട്യൂമറിന്റെ ഒരു ലക്ഷണമാകാം. വ്യക്തിത്വത്തിലോ മൂഡിലോ മാറ്റമുണ്ടാകുന്നത് ശാരീരികമോ മാനസികമോ ആയ തകരാറുകള്‍ മൂലമാണ്. ഇതി പരിഹരിക്കാന്‍ ഡോക്ടറെ കാണുക തന്നെ വേണം.

  • ഓര്‍മ്മയുമായി ബന്ധപ്പെട്ട തകരാറുകള്‍

തലച്ചോറിലെവിടെയും ട്യൂമറിന് ഓര്‍മ്മയുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉണ്ടാക്കാം. എങ്കിലും സാധാരണയായി തലച്ചോറിന്റെ ഫ്രണ്ടല്‍, ടെംപറല്‍ ലോബുകളെ ബാധിക്കുമ്പോഴാണ് ഓര്‍മ്മപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. തിരിച്ചറിയാനുള്ള കഴിവ്, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവയില്‍ നിര്‍ണ്ണായകമായ ഫ്രണ്ടല്‍ അഥവാ പരൈറ്റല്‍ ലോബിനെ ട്യൂമര്‍ ബാധിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുന്നു. ഉദാഹരണത്തിന് ഒരു കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, പെട്ടെന്ന് ശ്രദ്ധ മാറുക, ചെറിയ കാര്യങ്ങളില്‍ പോലും ആശയക്കുഴപ്പം ഉണ്ടാകുക, ഒന്നിച്ച് കുറേ കാര്യങ്ങള്‍ ചെയ്യാനാകാതെ വരിക, പ്ലാന്‍ ചെയ്യാനാകാതെ വരിക തുടങ്ങിയ ലക്ഷണങ്ങള്‍ അപ്പോള്‍ അനുഭവപ്പെട്ടേക്കാം.

  • ക്ഷീണം

വെറുതേ ക്ഷീണം തോന്നുക എന്നതിലുപരിയായി ഇടക്കിടയ്ക്ക് ക്ഷീണം തോന്നുക, കൈകാലുകളില്‍ ഭാരം തോന്നുക, ബലമില്ലാതെ തോന്നുക എന്നിവയെല്ലാമാണ് ട്യൂമര്‍ മൂലമുള്ള ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍.

Tags: HealthBrain TumorTumor Symptoms
Share9
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies