തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചിലവുകളിൽ അധികവും അത്യാവശ്യ ചിലവുകളാണെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതിനാൽ സർക്കാരിന്റെ ചിലവ് ചുരുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ചിലവുകളിൽ അധികവും അത്യാവശ്യ ചിലവുകൾ ആണ്. അതുകൊണ്ടുതന്നെ അധികം ചിലവ് ചുരുക്കൽ സർക്കാരിന് എളുപ്പമല്ല. പ്രായോഗികമായി ഇത് സാധിക്കില്ല. ശമ്പളം, പെൻഷൻ, പലിശ, കടം തിരിച്ചടവ് തുടങ്ങിയ അത്യാവശ്യ ചിലവുകൾ ആണ്. വികസന ക്ഷേമ പ്രവർത്തനങ്ങൾക്കായും വൻ തുകകൾ ചിലവഴിക്കുന്നുണ്ട്. ഇത് വെട്ടിച്ചുരുക്കാൻ കഴിയില്ല. ചില മേഖലകളിൽ മാത്രമാണ് ചിലവു ചുരുക്കാൻ കഴിയുക.
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് വലിയ ചിലവ് വരും. നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന സർക്കാരാണ് ഇത്. അങ്ങിനെയൊരു സർക്കാരിന് ചിലവ് ചുരുക്കാൻ എളുപ്പമല്ലെന്നും ബാലഗോപാൽ വ്യക്തമാക്കി.
Discussion about this post