തിരുവനന്തപുരം; ശബരിമല മാസ്റ്റർ പ്ലാനിന്റെ വിവിധ ഘടകങ്ങൾക്കായി 30 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. ശബരിമലയിൽ കുടിവെളളവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപയും പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്നും ഹിൽടോപ്പ് വരെയുളള സുരക്ഷാ പാലത്തിന്റെ നിർമാണത്തിന് 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നിലയ്ക്കൽ കോർ ഏരിയ വികസനത്തിന് 2.5 കോടി രൂപയും പമ്പ മുതൽ സന്നിധാനം വരെ ഔഷധ കുടിവെളള വിതരണ സംവിധാനം ഒരുക്കുന്നതിന് 2 കോടി രൂപയും നീക്കിവെച്ചു. എരുമേലി മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് 10 കോടി രൂപയും അധികമായി അനുവദിച്ചു.
Discussion about this post