മുംബൈ; ബുര്‍ജ് ഖലീഫയുടെ മാതൃകയില്‍ അതിനെക്കാളും ഏറ്റവും ഉയരമുളള കെട്ടിടം മുംബൈയില്‍ നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഛത്രപതി ശിവജിയുടെ സ്മരണാര്‍ത്ഥം ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം മുംബൈയുടെ കടല്‍ത്തീരത്ത് സ്ഥാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഛത്രപതി ശിവജി മഹാരാജ് ടവര്‍ എന്ന പേരിലായിരിക്കും അത് അറിയപ്പെടേണ്ടതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ലോകത്തിലേറ്റവും ഉയരത്തില്‍ നിര്‍മിക്കുന്ന ഈ കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ നിലയില്‍ ഛത്രപതി ശിവജിയുടെ ഓര്‍മ്മയ്ക്കായും, അദ്ദേഹത്തിന്റെ ജീവചരിത്രം എന്താണെന്ന് മനസിലാക്കുവാനും വേണ്ടി മാറ്റിവെക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
ആദ്യത്തെ മുപ്പതുനിലകള് കണ്വെന്ഷന് സെന്ററായും പിന്നീടുളള മുപ്പത് നിലകള്‍ റെസ്റ്റോറന്റുകളായും, അടുത്ത മുപ്പതുനിലകളില് ഹോട്ടലും, ഇരുപത് നിലകളില്‍ മാളുകളും പിന്നീട് വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് കെട്ടിടത്തിനടിയിലായി അതിവിശാലമായ സൗകര്യവും അതിനുള്ളിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയുടെ കടല്‍ത്തീരത്ത് 1900 കോടി രൂപ മുടക്കിയാണ് ഛത്രപതി ശിവജിയുടെ സ്മരണക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിലവില്‍ കെട്ടിടം നിര്‍മിക്കുന്നത്.
Discussion about this post