കൊച്ചി: മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. സംവിധായകൻ രാമസിംഹൻ അബൂബക്കറാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ റിലീസ് തിയതി പുറത്തുവിട്ടത്. മാർച്ച് ആദ്യവാരമാണ് ചിത്രം പ്രദർശനത്തിനെത്തുക.രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഒരുപാട് തടയണകൾ നമ്മുടെ സിനിമയ്ക്ക് ഉണ്ടായിരുന്നു. ആ തടയണകൾ ഓരോന്നോയി തകർത്തുകൊണ്ട് അതിന്റെ പ്രയാമം ആരംഭിക്കാൻ പോവുകയാണ്. എല്ലാവരും ഒപ്പമുണ്ടാകണമെന്നും പുഴമുതൽ പുഴ വരെ ഒഴുകി തുടങ്ങുമെന്നും രാമസിംഹൻ അബൂബക്കർ പറഞ്ഞു.
കഴിഞ്ഞമാസമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് പ്രദർശനാനുമതി നൽകിയതെന്നും നന്ദി അറിയിക്കുന്നുവെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
Discussion about this post