ഗുരുവായൂർ: ഭക്തജനസഹസ്രങ്ങളെ സാക്ഷിനിർത്തി ഗുരുവായൂർ ശ്രീക്രിഷ്ണ ക്ഷേത്രത്തിൽചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോർഡ് വിവാഹമേളം. ചിങ്ങമാസത്തിലെ ആദ്യഞായറാഴ്ചയായ ഇന്ന് 437 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ വെച്ച് നടക്കുന്നത്. ക്ഷേത്രചരിത്രത്തിൽ ഇത്രയധികം താലികെട്ടുകൾ ഒറ്റ ദിവസം നടക്കുന്നത് ഇതാദ്യമായാണ്. ഇതിനുമുമ്പ് 2024 സെപ്റ്റംബർ എട്ടിന് നടപ്പിലായ 344 വിവാഹങ്ങളുടെ റെക്കോർഡാണ്ചിങ്ങമാസത്തിലെ ഈ ശുഭമുഹൂർത്തത്തിൽ പഴങ്കഥയായത്. പുലർച്ചെ നാലുമണിക്ക് ആരംഭിച്ചവിവാഹച്ചടങ്ങുകൾ തടസ്സങ്ങളില്ലാതെ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
തീർഥാടകരുടെയും വിവാഹസംഘങ്ങളുടെയും വൻ തിരക്ക് മുൻകൂട്ടി കണ്ട് വിപുലമായക്രമീകരണങ്ങളാണ് ഗുരുവായൂർ ദേവസ്വവും പൊലീസും ചേരുന്ന് ഒരുക്കിയിരിക്കുന്നത്. സാധാരണയുള്ള നാല് മണ്ഡപങ്ങൾക്ക് പുറമെ രണ്ട് താത്കാലിക മണ്ഡപങ്ങൾ കൂടി സജ്ജമാക്കിആകെ ആറ് മണ്ഡപങ്ങളിലായാണ് താലികെട്ട് ചടങ്ങുകൾ നടക്കുന്നത്.ചടങ്ങുകൾ വേഗത്തിൽപൂർത്തിയാക്കാനായി ഓരോ മണ്ഡപത്തിലും കൂടുതൽ കോയ്മമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കിഴക്കേ നടവഴിയും തെക്കേ നടയിലെ ദേവസ്വം ഗേറ്റ് വഴിയും എത്തുന്ന വിവാഹസംഘങ്ങൾക്ക്മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങിവിശ്രമിക്കാൻ പ്രത്യേക സൗകര്യവുമുണ്ട്. ടോക്കൺ നമ്പർ അനുസരിച്ച് ക്രമമായി മാത്രമാണ്മണ്ഡപത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്.
കല്യാണത്തിനെത്തുന്ന ബന്ധുമിത്രാദികൾക്കും ക്ഷേത്രദർശനത്തിന് എത്തുന്ന മറ്റുഭക്തജനങ്ങൾക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ ക്ഷേത്രപരിസരത്ത്കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മഫ്തി പൊലീസും വനിതാ പൊലീസുമടക്കംനൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.ഗതാഗതക്കുരുക്ക്ഒഴിവാക്കാൻ ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് പൂർണ്ണമായും നിരോധിച്ചു. പകരംദേവസ്വം ബഹുനില പാർക്കിങ് സമുച്ചയം, സമീപത്തെ സ്കൂൾ മൈതാനങ്ങൾ, നഗരസഭ പാർക്കിങ്കേന്ദ്രങ്ങൾ എന്നിവടങ്ങളിലാണ് വാഹനങ്ങൾക്ക് ഇടമൊരുക്കിയിരിക്കുന്നത്. ദർശനത്തിനെത്തുന്നസാധാരണ ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിലൂടെ പ്രത്യേക ദർശനപ്പാതയും ഒരുക്കിയിട്ടുണ്ട്.












