ചെന്നൈ : തമിഴ്‌നാട്ടിൽ സാരി വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപമാണ് സംഭവം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൈപ്പൂയം ആഘോഷങ്ങളുടെ ഭാഗമായാണ് സാരിയും വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്തത്. ഇതിനായി ടോക്കൺ കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവിടെ നൂറിലധികം സ്ത്രീകൾ വസ്ത്രങ്ങൾ വാങ്ങാനെത്തിയെന്നാണ് പോലീസ് പറയുന്നത്.
ടോക്കൺ കൊടുക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ ബോധംകെട്ട് വീണു. ഇതിനിടെ നിരവധി പേർ മരിച്ചു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post