സൈഡ് സീറ്റിനെ ചൊല്ലി വിമാനത്തിനുള്ളിൽ തമ്മിൽ തല്ല്. ബ്രസീലിലാണ് സംഭവം. പതിനഞ്ചോളം സ്ത്രീകളാണ് സൈഡ് സീറ്റിനെ ചൊല്ലി വിമാത്തിനുള്ളിൽ ബഹളം വച്ചതോടെ. കാര്യങ്ങൾ വഷളായതോടെ വഴക്കുണ്ടാക്കിയ സ്ത്രീകളെ ഇറക്കിവിട്ടാണ് വിമാനകമ്പനി പ്രശ്‌നം പരിഹരിച്ചത്. സ്ത്രീകൾ കാരണം വിമാനം രണ്ടു മണിക്കൂർ വൈകുകയും ചെയ്തു.
സാവോപോളോയിലേക്കുള്ള ഗോൾ എയർലൈൻസിന്റെ സാൽവഡോറിന്റെ ജി 31659 വിമാനത്തിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ കുട്ടിയുമായി എത്തിയ ഒരു യുവതി, മറ്റൊരു സ്ത്രീയോട് സീറ്റ് മാറാമോ എന്ന് ചോദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഉടൻ തന്നെ സ്ത്രീ യുവതിയുടെ അഭ്യർത്ഥന നിരസിച്ചു.
ഇതോടെ യുവതി അക്രമാസക്തയാവുകയും ആക്രമിക്കുകയുമായിരുന്നു. പിന്നാലെ വിമാനത്തിലെ സ്ത്രീകൾ ചേരിതിരഞ്ഞ് വഴക്കുണ്ടാക്കുകയായിരുന്നു. സ്ത്രീയുടെ ബന്ധുക്കളും കുഞ്ഞിന്റെ അമ്മയുടെ ബന്ധുക്കളും ചേർന്നതോടെ വിമാനം യുദ്ധക്കളമായി.ഒടുവിൽ പ്രശ്‌നമുണ്ടാക്കിയവരെ എല്ലാം പുറത്താക്കിയിട്ടാണ് വിമാനം യാത്ര തുടർന്നത്.











