കൊച്ചി: ഉപ്പ് തൊട്ട് കർപ്പൂരം വരെ വിലകൂട്ടിയ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തം. നടൻ ഹരീഷ് പേരടി ബജറ്റിനെയും മദ്യവില ഉയർത്തിയതിനെയും വിമർശിച്ച് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് പരിഹാസം.രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750 എംഎൽ വാങ്ങിച്ചു…വില 455/….കേരളത്തിലെ വിലയിൽ നിന്ന് 545/ രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്ക്കാരം. എന്നാണ് പോസ്റ്റ്.
അതേസമയം അമിതഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാരിന്റെ ബജറ്റിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപിയും കോൺഗ്രസും. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ പൊതുബജറ്റിൽ പകൽക്കൊള്ളയാണെന്നാണ് ആക്ഷേപം. പെട്രോൾ, ഡീസൽ, വാഹനം,മദ്യം, എന്നിവയുടെ വില കൂട്ടിയതും വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കൂട്ടിയതും ഏറെ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
Discussion about this post