ലക്‌നൗ: രാമചരിതം കത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികളുമായി യുപി പോലീസ്. ഇവർക്ക് മേൽ ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തി. കഴിഞ്ഞ മാസം 29 നായിരുന്നു രാമചരിതം കത്തിച്ചത്.
സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ദളിത് സംഘടനാ പ്രവർത്തകരായ സത്യേന്ദ്ര കുശ്വഹ, യശ്പാൽ സിംഗ് ലോധി, ദേവേന്ദ്ര പ്രതാപ് യാദവ്, മൊഹ്ദ് സലീം എന്നിവരാണ് രാമചരിതം കത്തിച്ചത്. സംഭവത്തിൽ ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. ഇതിൽ മൊഹ്ദ് സലീം, സത്യേന്ദ്ര കുശ്വഹ എന്നിവർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയത്. ഇവർ ഇരുവരും ചേർന്ന് രാമ ചരിതം കത്തിക്കുന്നതിന്റെ വീഡിയോ ആണ് വൈറലായി പ്രചരിച്ചത്.
ഇതിന് പിന്നാലെ സത്‌നം സിംഗ് ലാവി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 142, 143, 153എ, 295, 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
രാമചരിതത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അപകീർത്തികരമായ പരാമർശം ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിൽ സ്വാമി പ്രസാദ് മൗര്യ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവർ രാമചരിതം കത്തിച്ച് പ്രതിഷേധിച്ചത്.
Discussion about this post