ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജഴ്‌സി സമ്മാനിച്ച് അർജന്റീന ഓയിൽ കമ്പനിയായ വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്. അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസിയുടെ ജഴ്‌സിയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എനർജി വീക്ക് 2023 ൽ വെച്ചാണ് സമ്മാനം കൈമാറിയത്.
Pablo Gonzalez, President of YPF from Argentina, gifted a Lionel Messi football jersey to PM Modi on the sidelines of the India Energy Week in Bengaluru pic.twitter.com/45SegRxfYR
— ANI (@ANI) February 6, 2023
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനും മെസിയുടെ ജഴ്‌സി ലഭിച്ചു. അർജന്റീനയുടെ എസ് ആൻഡ് ടി ഇന്നൊവേഷൻ മന്ത്രിയാണ് അദ്ദേഹത്തിന് ജഴ്‌സി നൽകിയത്.
Glad to meet Minister of S&T and Innovation of Argentina @FilmusDaniel.
Discussed our cooperation in atomic energy,space,digital,defense &biotechnology.
Underlined the potential for expanding trade,investment &collaboration and serving as an example of south-south cooperation. pic.twitter.com/zvnCrVUsPi
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) February 6, 2023
ആണവോർജം, ബഹിരാകാശം, ഡിജിറ്റൽ, പ്രതിരോധം, ബയോടെക്നോളജി എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുമായുള്ള സഹകരണം ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ വികസിപ്പിക്കുന്നതിനും ബന്ധം ശക്തമാക്കുന്നതിനുമുള്ള സാധ്യതകളും വിലയിരുത്തിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.








