ടെഹ്‌റാൻ: എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നത് തുടർന്ന് ഇറാൻ ഭരണകൂടം. രാജ്യത്തെ ശരിയത്ത് നിയമത്തിനെതിരെയും ഹിജാബ് നിയമത്തിനെതിരെയും സംസാരിച്ച ഹാസ്യതാരത്തെ കഠിന് തടവിന് ശിക്ഷിച്ച് ഇറാൻ കോടതി. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർ കൂടിയായ സൈനബ് മൗസവിയ്ക്ക് രണ്ട് വർഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇവരെ ഇറാനിയൻ സദാചാര പോലീസ് സംഘം പിടികൂടിയത്.
ഇറാനിലെ മുസ്ലീം സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയതിനെതിരെ വിമർശിക്കാൻ മൗസവി തന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്നു. മൂക്ക് മാത്രം കാണിക്കുന്ന ഹിജാബ് ധരിക്കുന്ന ഒരു ഒരു സ്ത്രീയായി വേഷം മാറിയായിരുന്നു അവർ ഭരണകൂടത്തെ വിമർശിച്ചത്.
ഇറാനിലെ ഇസ്ലാമിക മതപണ്ഡിതർ സ്ത്രീവിരുദ്ധ അടിച്ചേൽപ്പിക്കുന്ന മദ്ധ്യകാല നിയമങ്ങളെ വിമർശിക്കുന്ന സർക്കാസം വീഡിയോ ആണ് അവർ സമൂഹമാദ്ധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്.
Discussion about this post