തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന് മേൽ കനത്ത പ്രഹരമേൽപ്പിച്ച്, വെള്ളക്കരം കൂട്ടാനുള്ള താരിഫ് ഉത്തരവ് പുറത്തിറക്കി സർക്കാർ. പുതുക്കിയ താരിഫ് പ്രകാരം വിവിധ സ്ലാബ് ഉപഭോക്താക്കൾക്ക് 50 രൂപ മുതൽ 550 രൂപ വരെയാണ് പ്രതിമാസ വർദ്ധന.
താരിഫ് ഉത്തരവിലെ വിശദാംശങ്ങൾ ഇപ്രകാരമാണ്:
- ഫ്ലാറ്റുകളുടെ ഫിക്സഡ് ചാർജ് 55.13 രൂപ.
- 5000 ലിറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലിറ്ററിനും 14.41 രൂപ അധികമായി നൽകണം.
- 5000 മുതൽ 10,000 വരെ–അയ്യായിരം വരെ 72.05 രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 14.41 രൂപ അധികം നൽകണം.
- 10000 മുതൽ 15000 ലീറ്റർവരെ– പതിനായിരം ലിറ്റർ വരെ മിനിമം ചാർജ് 144.10 രൂപ. പതിനായിരം ലിറ്റർ കഴിഞ്ഞാൽ ഓരോ ആയിരം ലിറ്ററിനും 15.51 രൂപ കൂടി അധികം നൽകണം.
- 15000–20000 ലിറ്റർ – ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 16.62 രൂപ
- 20000–25000 ലിറ്റർ – ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 17.72 രൂപ
- 30000–40000– ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 23.23 രൂപ
- 40000–50000 ലീറ്റർ– ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 25.44 രൂപ
- 50000 ലിറ്ററിന് മുകളിൽ– 1272 രൂപയ്ക്കു പുറമേ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 54.10 രൂപ











