ലണ്ടന്‍: യുവാക്കളില്‍ അപകടകരമായ വിധത്തില്‍ യാഥാസ്ഥിതികത്വം പടരുന്നതായി ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് പറഞ്ഞു. പശ്ചമേഷ്യന്‍ രാജ്യങ്ങളില്‍ കൃസ്ത്യന്‍ പള്ളികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഗൗരവമേറിയതാണ്. മധേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദ്ദാനില്‍ എത്തിയതായിരുന്നു ചാള്‍സ് രാജകുമാരന്.
അമാനിലെത്തിയ ചാള്‍സ് അബ്ദുള്ള രാജകുമാരന് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. സിറിയന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്ന ജോര്‍ദ്ദാന്റെ നയത്തെ രാജകുമാരന് പ്രകീര്‍ത്തിച്ചു.
രാജ്യത്ത് ഇസ്ലാമിക തീവ്രവാദം വളരുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രാജകുമാരന്റെ പ്രസ്താവന.
ബ്രിട്ടനില്‍ ജീവിക്കുന്നവര്‍ രാജ്യത്തിന്റെ മൂല്യങ്ങളെ അംഗീകരിക്കണമെന്നും ചാള്‍സ് രാജകുമാരന് ആവശ്യപ്പെട്ടു. ഇവിടെ വന്ന് ജീവിക്കുന്നവര്‍, ജനിച്ചവര്‍, ഇവിടുത്തെ സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ എല്ലാവരും രാജ്യത്തിന്റെ മൂല്യങ്ങളും വീക്ഷണങ്ങളും ഉള്‍ക്കൊള്ളണമെന്നും ചാള്‍സ് പറഞ്ഞു.
അടുത്തകാലത്ത് ബ്രിട്ടനിലെ യുവാക്കളെ ഇസ്ലാമിക തീവ്രവാദം കാര്യമായി സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടനില്‍ നിന്ന് ഐസിസില്‍ ചേരുിന്ന യുവാക്കളുടെ എണ്ണം കൂടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചാള്‍സ് രാജകുമാരന്റെ വാക്കുകളെന്നാണ് വിലയിരുത്തല്‍.
ബ്രിട്ടീഷ് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള രാജകുടുംബാംഗത്തിന്റെ വാക്കുകള്‍ ബ്രിട്ടന്റെ നയങ്ങളെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
Discussion about this post