മലപ്പുറം: മാരക മയക്കുമരുന്നിന് അടിമയാക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിലായി. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനാണ് (28) പിടിയിലായത്.
കണ്ണൂർ പഴയങ്ങാടിയിൽ നിന്ന് മഞ്ചേരി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു പ്രതികളായ മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ ആഷിക്ക് (25), എളയിടത്ത് വീട്ടിൽ ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ മുഹ്സിൻ സേമൂഹമാദ്ധ്യമങ്ങളിലൂടെയാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ഫോൺ നമ്പർ വാങ്ങി ബന്ധം തുടർന്നു. പിന്നാലെ യുവതിയെ ലഹരിയ്ക്ക് അടിമയാക്കി. തുടർന്ന് ഒരുദിവസം മുഹ്‌സിൻ സുഹൃത്തുക്കളെയും കൂട്ടി വീട്ടമ്മയുടെ വീട്ടിലെത്തി, മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പോലീസ് കേസെടുത്തതോടെ റിഷാദ് സ്ഥലം വിടുകയായിരുന്നു,കഴിഞ്ഞ ദിവസം റിഷാദ് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ സ്ഥലത്തെത്തിയ മഞ്ചേരി പോലീസ്, ഒളിവിൽ കഴിഞ്ഞ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
Discussion about this post