തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രസിഡണ്ട് രാജ്കുമാര് ഉണ്ണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തുന്നു. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. മന്ത്രി കെ.എം മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നല്‍കിയെന്ന ആരോപണം രാജ്കുമാര് ഉണ്ണി നേരത്തെ നിഷേധിച്ചിരുന്നു. മന്ത്രിമാര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രാജ്കുമാര് ഉണ്ണിയുടെ സംഭാഷണമടങ്ങിയ സിഡി ബിജു രമേശ് വിജിലന്‍സിന് കൈമാറിയ പശ്ചാത്തലത്തിലാണ് വിജിലന്‍സ് രാജ്കുമാറിന്റെ മൊഴിയെടുക്കുന്നത്. നേരത്തെ രാജ്കുമാര് രണ്ടു തവണ മൊഴി നല്കാന് എത്താമെന്ന് അറിയിച്ചെങ്കിലും എത്തിയിരുന്നില്ല.
ഇന്നലെ തൃശൂരിലെ ബാറുടമകളായ നാരായണന് ദാസ്, പത്മദാസ്, കേശവ് എന്നിവര്‍ വിജിലന്‍സ് എസ്.പി ആര്.സുകേശന് മൊഴി നല്‍കിയിരുന്നു. ബാറുകളുമായി ബന്ധപ്പെട്ട നിയമ നടപടികളുടെ ഭാഗമായിട്ടാണ് പണം കൈമാറിയതെന്ന് ഇവര്‍ അറിയിച്ചു. മന്ത്രിമാര്‍ക്ക് കോഴ നല്കാന് അസോസിയേഷന് പണം നല്‍കിയിട്ടില്ലെന്നും ഇവര്‍ വിജിലന്‍സിനെ അറിയിച്ചു
Discussion about this post