തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപിയുടെ പ്രതിഷേധം. 14 ജില്ലകളിലും കളക്ടറേറ്റുകളിലേക്ക് നടന്ന പ്രതിഷേധമാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. കൊച്ചിയിലും കോഴിക്കോടും കോട്ടയത്തും പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
കോഴിക്കോട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളോട് അപ്രഖ്യാപിത യുദ്ധം പ്രഖ്യാപിച്ച ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. പോക്കറ്റടി ഭരണമാണ് കേരളത്തിൽ നടക്കുന്നത്. എല്ലാ മേഖലയിലും നികുതി
കൂട്ടി. കേരളത്തിൽ എങ്ങനെ ജീവിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
കോൺഗ്രസിന്റെ ഞഞ്ഞാപിഞ്ഞ രാഷ്ട്രീയം കൊണ്ടാണ് കേരളത്തിലെ നിയമസഭയിൽ പ്രതിപക്ഷം
ഈ കൊളളരുതായ്മയ്‌ക്കെതിരെ അനങ്ങാത്തത്. പൊന്നാപുരം കോട്ട പിടിച്ചടക്കിയതുപോലെയാണ് നികുതി കൂട്ടിയ ശേഷം ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഭാവം. പിടിച്ചുപറിക്കാരുടെ ഭരണമാണിത്. രണ്ടാമതും ഭരണത്തിലേറിയതിന്റെ ധാർഷ്ട്യമാണ് പിണറായി സർക്കാർ കാണിക്കുന്നതെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.













Discussion about this post