ന്യൂഡൽഹി: ഋഃഷഭ് ഷെട്ടിയുടെ ചിത്രം കാന്താരയിൽ വരാഹരൂപം ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. വരാഹരൂപത്തിന് സ്റ്റേ നൽകിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദീവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
വരാഹരൂപം ഉൾപ്പെട്ട കാന്താര പ്രദർശിപ്പിക്കുന്നത് അടക്കം ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടിയാണ് ചിത്രത്തിന്റെ നിർമാതാവ് വിജയ് കിർഗന്ദൂറും സംവിധായകൻ ഋഷഭ് ഷെട്ടിയും ഹർജി സമർപ്പിച്ചത്. പകർപ്പവകാശ ലംഘന കേസിൽ ജാമ്യം അനുവദിക്കുമ്പോൾ ഇത്തരം നിർദേശങ്ങൾ ആവശ്യമില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതിയുടെ നടപടി. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകൾ തുടരും.
അതേസമയം പകർപ്പവകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് എതിരായ അന്വേഷണം തുടരാൻ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകി.
Discussion about this post