കണ്ണൂർ : കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീർച്ചർക്കെതിരെ അന്വേഷണം. റിയ പ്രവീൺ എന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പെരളശ്ശേരി ഹയർ സെക്കൻററി സ്‌കൂളിലെ അദ്ധ്യാപികയാണ് തൻറെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പ് എഴുതി വച്ചാണ് കുട്ടി ജീവനൊടുക്കിയത്.
സ്‌കൂളിലെ ചുവരിൽ മഷി ആക്കിയതിന് അദ്ധ്യാപിക കുട്ടിയെ വഴക്ക് പറയുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. ടീച്ചറുടെ മൊഴിയെടുത്ത ശേഷം വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകളാണ് റിയ. വീട്ടിലെ കിടപ്പ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post