ബംഗളൂരു: കെകെആർടിസി(കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ) നിയമനവുമായി ബന്ധപ്പെട്ട് നടന്ന ശാരീരിക പരീക്ഷയ്ക്കിടെ ഭാരം കൂട്ടാൻ അടിവസ്ത്രത്തിൽ ഇരുമ്പ് കട്ട ഒളിപ്പിച്ചും ശരീരത്തിൽ ഇരുമ്പ് ഘടിപ്പിച്ചും ഉദ്യോഗാർത്ഥികൾ. ഇന്നലെ കലബുറഗിയിൽ നടന്ന ശാരീരിക ക്ഷമതാ പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥികളുടെ ഈ തട്ടിപ്പ്.
കെകെആർടിസി ഡ്രൈവർ കം മാനേജർ തസ്തികയിലേക്കുള്ള ശാരീരിക പരിശോധനക്കിടെയാണ് തട്ടിപ്പ് നടത്തിയത്. 1,619 ഒഴിവുകളുള്ള തസ്തികയിലേക്ക് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 38,000 ഉദ്യോഗാർഥികളാണ് അപേക്ഷ നൽകിയത്. 55 കിലോ ശരീരഭാരമാണ് ബോർഡ് നിർദേശിച്ചത്. റിക്രൂട്ട്മെൻറിന് നിർദേശിക്കപ്പെട്ട നിശ്ചിത ശരീര ഭാരം ഇല്ലാത്ത നാല് ഉദ്യോഗാർഥികളാണ് കൃത്രിമമായി തൂക്കം വർദ്ധിപ്പിച്ച് കബളിപ്പിക്കാൻ ശ്രമിച്ചത്.
അഞ്ച് കിലോയുടെ രണ്ട് ഇരുമ്പു കട്ടകൾ അടിവസ്ത്രത്തിൽ പ്രത്യേക രീതിയിൽ തുന്നിച്ചേർത്താണ് ഒരു വിരുതനെത്തിയത്. പരീക്ഷക്ക് എത്തിയത്. മറ്റൊരാൾ ഇരുമ്പ് ചെയിൻ, ബെൽറ്റ് പോലെ അരയിൽ കെട്ടിവച്ചിരുന്നു. മറ്റൊരാൾ കാലിൽ പ്രത്യേക രീതിയിലുള്ള ഇരുമ്പ് ചങ്ങല ധരിച്ചാണ് എത്തിയത്. നാലാമത്തെയാൾ ഇരുമ്പ് കട്ടകൾ ഷർട്ടിൻറെ ഇരു ഭാഗങ്ങളിലും തുന്നിച്ചേർത്താണ് പരീക്ഷക്ക് ഹാജരായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. രണ്ടും മൂന്നും കിലോഗ്രാം വരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചെത്തുന്ന മലയാളികളുടെ ക്ലാസ് അന്റന്റ് ചെയ്തിട്ട് വേണമായിരുന്നു ഈ തട്ടിപ്പിന്ി ഇറങ്ങാൻ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം.
ഏതായാലും പിടിക്കപ്പെട്ട ഉദ്യോഗാർഥികളെ റിക്രൂട്ട്മെൻറ് സെലക്ഷൻറെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി കെകെആർടിസി അധികൃതർ അറിയിച്ചു. ഇനിമുതൽ നാലു യുവാക്കൾക്കും കെകെആർടിസി നടത്തുന്ന റിക്രൂട്ട്മെൻറ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയില്ല
Discussion about this post