അമരാവതി: സർക്കാർ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് എടുപ്പിച്ച് മന്ത്രി. ആന്ധ്രപ്രദേശിലാണ് സംഭവം. വൈഎസ്ആർ കോൺഗ്രസ് സർക്കാറിൽ ടൂറിസം മന്ത്രിയായ റോജയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. നഗോരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ റോജ ബപട്‌ല സൂര്യലങ്ക സന്ദർശിച്ചപ്പോഴാണ് വിവാദം ഉണ്ടായത്.
ഇവിടെ കടലിൽ ഇറങ്ങിയ മന്ത്രിയായ റോജ തൻറെ ചെരുപ്പ് ഒപ്പം ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥൻറെ കൈയ്യിൽ ഏൽപ്പിക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ ചെരുപ്പ് കൈയിൽ പിടിക്കുന്നതും മന്ത്രി റോജ വെള്ളത്തിലിറങ്ങുകയും ചെയ്യുന്ന ഫോട്ടോകൾ പുറത്തായതോടെ, മന്ത്രിക്കെതിരെ കടുത്ത വിമർശനവും ട്രോളുമാണ് ഉയരുന്നത്.
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായിരുന്നു റോജ.1999 ൽ തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് റോജ തൻറെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.2009 ൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആർ കോൺഗ്രസിൽ ചേരുകയായിരുന്നു.
Discussion about this post