ന്യൂഡൽഹി : ഇന്ത്യ എന്നും ഇറാന് പ്രധാനപ്പെട്ട രാജ്യമാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ ഇറാജ് ഇലാഹി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ നടത്തിയ സൗഹൃദ കൂടിക്കാഴ്ച ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഇസ്ലാമിക വിപ്ലവ വിജയത്തിന്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇലാഹി
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് ഏറ്റവും പ്രധാനം എന്ന് നിസ്സംശയം പറയാം. 2022-ൽ സമർഖണ്ഡിൽ വെച്ച് പ്രസിഡന്റ് റെയ്സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന സൗഹൃദ കൂടിക്കാഴ്ച, ഇതിന്റെ തെളിവാണ്. ഇരു രാജ്യങ്ങളുടെയും പൊതുതത്വങ്ങളും ചരിത്രപരമായ ബന്ധവും കൂടാതെ ഇരു രാജ്യങ്ങളുടെയും സ്വതന്ത്ര സമീപനങ്ങളും സാമ്പത്തിക ശേഷിയും അവരെ ദേശീയ പങ്കാളികളാക്കി മാറ്റി. മികച്ച രാഷ്ട്രീയ ബന്ധവും, വ്യാപാര ബന്ധങ്ങൾ വളരെയധികം വർദ്ധിച്ചുവെന്നും ഇലാഹി പറഞ്ഞു.
ഇറാൻ – ഇന്ത്യ വ്യാപാര ബന്ധത്തിന്റെ ഒരു പ്രധാന മേഖലയാണ് ഊർജം. സമീപ കാലത്ത് ബാഹ്യ സമ്മർദ്ദങ്ങൾ മൂലം ഈ രംഗത്ത് പ്രതിസന്ധി നേരിടുന്നുണ്ട്. എങ്കിലും ഈ സഹകരണം തുടരുന്നതിനുള്ള ഏറ്റവും വലിയ പിന്തുണ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണമാണ്. ഇറാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരു മേഖലയാണ് കണക്റ്റിവിറ്റി. ചബഹാർ തുറമുഖം ഇന്ത്യൻ മഹാസമുദ്രം മുതൽ മേദ്ധ്യഷ്യ, കോക്കസസ് വരെയുള്ള രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗോൾഡൻ ഗേറ്റ്വേയായി കണക്കാക്കപ്പെടുന്നുവെന്നും ഇലാഹി പറഞ്ഞു.
Discussion about this post