ന്യൂഡൽഹി: തുർക്കി ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഭൂകമ്പം നടന്ന ഫെബ്രുവരി 6 മുതൽ കാണാതായ ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലാത്യയിലെ ഒരു ഹോട്ടലിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് വിജയ് കുമാറിന്റെ മൃതദേഹം ലഭിച്ചിരിക്കുന്നത്.
വിജയ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയ വിവരം തുർക്കിയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം സ്ഥിരീകരിച്ചു. ബിസിനസ് ട്രിപ്പിന്റെ ഭാഗമായി തുർക്കിയിൽ എത്തിയതായിരുന്നു വിജയ് കുമാർ. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഇന്ത്യൻ എംബസി അറിയിച്ചു.
തുർക്കി ഭൂകമ്പത്തിൽ 25,000 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കൊടും തണുപ്പ് പലപ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തുർക്കിക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് രാക്ഷാപ്രവർത്തനത്തിൽ ഇന്ത്യ സജീവമായി രംഗത്തുണ്ട്.
Discussion about this post