മലപ്പുറം: ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം കാടാമ്പുഴ സ്വദേശി അർഷാദ് അലിയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നതിന്റെ പേരിൽ ഭാര്യ സഫ്വാനയെ അർഷാദ് ക്രൂരമായി മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സഫ്വാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അർഷാദ് അലിയെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
2020ലായിരുന്നു അർഷാദിന്റേയും സഫ്വാനയുടേയും വിവാഹം. ആദ്യം സ്വർണം കുറഞ്ഞ് പോയതിന്റെ പേരിലായിരുന്നു മർദ്ദനം. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് അർഷാദ് സഫ്വാനയെ നിരന്തരം മർദ്ദിക്കുമായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം, മൂത്രം ദേഹത്ത് പറ്റുന്നു എന്ന് പറഞ്ഞ് പീഡനമായി. പീഡനവിവരം സഫ്വാന വീട്ടുകാരേയും അറിയിച്ചിരുന്നു.
Discussion about this post