ഭോപ്പാൽ: മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലെ 50 ലിറ്റർ ടാങ്കിൽ 57 ലിറ്റർ പെട്രോൾ അടിച്ച പെട്രോൾ പമ്പ് അടപ്പിച്ചു. ജബൽപൂരിലെ സിറ്റി ഫ്യുവൽസ് എന്ന പമ്പാണ്
ലീഗൽ മെട്രോളജി വകുപ്പ് അടപ്പിച്ചത്.
പമ്പിലെത്തുമ്പോൾ വാഹനത്തിൽ കുറച്ച് പെട്രോൾ ഉണ്ടായിരുന്നു. ഡ്രൈവർ പറഞ്ഞതനുസരിച്ച് പമ്പിലെ ജീവനക്കാർ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു. ഒപ്പം 57 ലിറ്ററിന്റെ ബില്ല് കൈമാറുകയായിരുന്നു. ബില്ല് കണ്ടു ഞെട്ടിയ ജഡ്ജി ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പമ്പിനെതിരെ നടപടിയും വന്നു. പ്രാഥമിക പരിശോധനയ്ക്കു ശേഷം പകൽക്കൊള്ള നടത്തുന്ന പമ്പ് അടച്ചു പൂട്ടി.
ജബൽപൂരിലെ സിറ്റി ആശുപത്രി ഉടമ സരബ്ജീത്ത് സിങ് മോക്കയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പമ്പ്.
Discussion about this post