ബംഗളൂരു: നടി രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയൻ വംശജയായ യുവതി. രാഖി സാവന്ത് നൽകിയ വഞ്ചന കേസിൽ ആദിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ വി.വി പുരം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.മൈസൂരിൽ താമസിക്കുന്നതിനിടെ ആദിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.
അഞ്ച് മാസം ഒരുമിച്ച് താമസിച്ചതിന് ശേഷം വിവാഹം കഴിക്കണമെന്ന ആദിലിനോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. പരാതി നൽകിയാൽ തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ആദിൽ ഭീഷണി മുഴക്കിയതായും യുവതി ആരോപിക്കുന്നുണ്ട്.
ഗാർഹിക പീഡനത്തിന് എതിരെയാണ് രാഖി ആദിലിന് എതിരെ പരാതി നൽകിയത്. ആദിലിനെ ഓഷിവാര പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Discussion about this post