തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ സർവ്വേയിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നത്. മയക്കുമരുന്നിന് ഇരകളായ 21 വയസ്സിന് താഴെയുള്ളവർക്കിടയിലാണ് സർവേ നടത്തിയത്.
ലഹരിമരുന്നിന് അടിമപ്പെടുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നും മയക്കുമരുന്ന് റാക്കറ്റുകളിൽപെടുന്ന ഇവരെ കാരിയറുകളായും ലഹരിമരുന്ന് മാഫിയ ഉപയോഗിക്കുന്നു. ലഹരിക്കടിമകളായ കുട്ടികളിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണ്. പെൺകുട്ടികളെ ലഹരി വലയിലേക്ക് എത്തിക്കാൻ സ്ത്രീകളായ കാരിയർമാരെ മാഫിയ ഉപയോഗിക്കുന്നു. പലപ്പോഴും ആൺകുട്ടികൾ മുഖേനെ പ്രണയ കുരുക്കിൽപ്പെടുത്തിയും മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ വീഴ്ത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.
നേരത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ കോളേജുകളിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ പ്രവർത്തിക്കുന്നത്. അതിൽപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പെൺകുട്ടികളാണെന്ന് എഡിജി എംആർ അജിത് വ്യക്തമാക്കുന്നു.
13 വയസിന് മുകളിലുള്ള പല പെൺകുട്ടികളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഇവരെ ലൈംഗികമായി ഉപയോഗിച്ച് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടൊണ് വലയിലാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നത്.
Discussion about this post