ന്യൂഡൽഹി: ഓം ചിഹ്നത്തെ അള്ളാഹുവിനോടും മനുവിനെ ആദത്തോടും ഉപമിച്ച് വിവാദം സൃഷ്ടിച്ച ഇസ്ലാമിക പണ്ഡിതൻ മൗലാന മദനിയുടെ ചുവടു പിടിച്ച് ഹിന്ദു വിരുദ്ധ പരാമർശവുമായി മൗലാന സാജിദ് റഷീദി. ഭൂമിയിൽ ജീവിച്ചിരുന്ന ആദ്യ മനുഷ്യനായ ഹസ്രത് ആദം മുസ്ലീമായിരുന്നു. അദ്ദേഹം പ്രവാചകനായിരുന്നുവെന്ന് സാജിദ് റഷീദി പറഞ്ഞു.
ലോകത്തിലെ ആദ്യ മനുഷ്യൻ അള്ളാഹുവിനെയാണ് ആരാധിച്ചിരുന്നത്. ഹിന്ദുക്കൾ മനു എന്ന് വിളിക്കുന്ന അദ്ദേഹം യഥാർത്ഥത്തിൽ ഹസ്രത് ആദമായിരുന്നു. പിന്നീട് ഉണ്ടായവരാണ് ശ്രീരാമൻ അടക്കമുള്ള എല്ലാ ദേവന്മാരും ദേവിമാരും. ഇവരെല്ലാം ഹസ്രത് ആദമിന്റെ പിന്മുറക്കാരായിരുന്നു. ഇതായിരുന്നു മൗലാന സാജിദ് റഷീദിയുടെ വാക്കുകൾ.
ഹസ്രത് ആദമിന്റെ ജനനത്തിന് ശേഷമാണ് ഭൂമിയിലെ എല്ലാ നിർമ്മിതികളും ഉണ്ടായിരിക്കുന്നത്. ഭൂമിയിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ഖുറാനിൽ പറഞ്ഞിട്ടുള്ളതാണ്. ഇവയെല്ലാം തനിക്ക് ആരുടെ മുന്നിലും തെളിയിക്കാൻ സാധിക്കുമെന്നും മൗലാന സാജിദ് റഷീദി പറഞ്ഞു.
Discussion about this post