മുംബൈ: പ്രശസ്ത മോഡൽ ഉർഫി ജാവേദിനെതിരെ ഭീഷണിയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർ ഫൈസാൻ അൻസാരി. ഇസ്ലാമിന് നിരക്കാത്ത വസ്ത്രങ്ങളാണ് ഉർഫി ധരിക്കുന്നതെന്നും മുസ്ലീം സമുദായത്തെ തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഫൈസാൻ അൻസാരി ആരോപിച്ചു. ഉർഫിയ്ക്ക് ശ്മശാന സ്ഥലം പോലും നൽകില്ലെന്ന് ഫൈസാൻ ഭീഷണിപ്പെടുത്തി. വീഡിയോയിലൂടെയാണ് ഫൈസാൻ ഫത്വ പുറപ്പെടുവിച്ചത്. നിരവധി പേരാണ് ഫൈസാൻ അൻസാരിയ്‌ക്കെതിരെ രംഗത്തെതത്ിയിരിക്കുന്നത്.
നേരത്തെ താൻ മുസ്ലീം അല്ലെന്നും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നില്ലെന്നും ഉർഫി തുറന്നു പറഞ്ഞിരുന്നു. ഒരിക്കലും ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിക്കില്ലെന്നും താൻ ഇപ്പോൾ ഭഗവദ്ഗീത വായിക്കാൻ ആരംഭിച്ചുവെന്നും ഉർഫി പറഞ്ഞിരുന്നു.
താനൊരു മുസ്ലീം കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണെന്നും തനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകളിൽ ഭൂരിഭാഗവും മുസ്ലീം ജനങ്ങളിൽ നിന്നാണെന്നും ഉർഫി വെളിപ്പെടുത്തിയിരുന്നു ‘ ഞാൻ ഇസ്ലാമിന്റെ പ്രതിച്ഛായ തകർക്കുകയാണെന്ന് അവർ പറയുന്നു. മുസ്ലീം പുരുഷന്മാർ അവരുടെ സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നതിനാൽ അവർ എന്നെ വെറുക്കുന്നു. സമൂഹത്തിലെ എല്ലാ സ്ത്രീകളെയും നിയന്ത്രിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല. അവർ എന്നെ ട്രോളാൻ കാരണം അവരുടെ മതമനുസരിച്ച് അവർ പ്രതീക്ഷിക്കുന്ന രീതിയിൽ ഞാൻ പെരുമാറാത്തതാണ്.’ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നില്ല, ഒരു മതവും പിന്തുടരുന്നില്ല, അതിനാൽ ഞാൻ ആരെ പ്രണയിച്ചാലും എനിക്ക് പ്രശ്നമില്ല. നമുക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കണം.ഞാൻ ഇപ്പോൾ ഭഗവദ്ഗീത വായിക്കുകയാണ്. ഹിന്ദുമത്തെക്കുറിച്ച കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഉർഫറിയുടെ പരാമർശം.
Discussion about this post