വാഷിംഗ്ടൺ: 220 ബോയിംഗ് വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയും- അമേരിക്കയും തമ്മിലുള്ള ഈ വിമാനക്കരാറിനെ അദ്ദേഹം ഒരു ‘ചരിത്ര ഉടമ്പടി’ എന്നാണ് വാഴ്ത്തിയത്.
അമേരിക്കയ്ക്ക് ലോകത്തെ നിർമ്മാണത്തിൽ നയിക്കാൻ കഴിയും. എയർ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ 200-ലധികം അമേരിക്കൻ നിർമ്മിത വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ചരിത്രപരമായ തീരുമാനമാണ്. ഈ പ്രഖ്യാപനം യുഎസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ‘ഈ കരാർ 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം തൊഴിലാളികൾക്ക് സഹായകരമാവും . ഇതുമായി ബന്ധപ്പെട്ട ജോലികൾക്കായി പലർക്കും നാല് വർഷത്തെ കോളേജ് ബിരുദം ആവശ്യമില്ല. ആഗോള വെല്ലുവിളികളെ ഒരമിച്ച് അഭിമുഖീകരിക്കുന്നത് തുടരുന്നതിലൂടെയും ആളുകൾക്ക് കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ ഭാവി സൃഷ്ടിക്കുന്നതിലൂടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് ബൈഡൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങൽ കരാറിൽ ടാറ്റാ ഗ്രൂപ്പിന്റെ എയർ ഇന്ത്യ ഒപ്പിട്ട. ഫ്രാൻസിലെ എയർ ബസ്, അമേരിക്കൻ കമ്പനിയായ ബോയിങ് എന്നിവയിൽ നിന്ന് ആകെ 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറുകളിലാണ് എയർ ഇന്ത്യ ഒപ്പിട്ടത്.
Discussion about this post