ഹൈദരാബാദ്: പ്രേതബാധയിൽ നിന്ന് രക്ഷപ്പെടുത്താനായി പെൺകുട്ടിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിച്ച 55 കാരനെതിരെ കേസ് ഷാ ഗുലാം നക്ഷബന്ധി ഫാസിസ് പാഷയ്‌ക്കെതിരെയാണ് കേസ്. ഹൈദരാബാദിലെ ലാംഗർ ഹൗസിലാണ് സംഭവം.
വ്യാജമന്ത്രവാദിയുടെ വേഷത്തിലാണ് മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കളെ പ്രതി സമീപിച്ചത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ജീവൻ രക്ഷിക്കാനിയ തന്നെ വിവാഹം കഴിക്കണമെന്നും ഷാ ഗുലാം പറഞ്ഞു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് പറഞ്ഞ് മാതാപിതാക്കളെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു.
വിവാഹദിവസം ചടങ്ങുകൾ കഴിഞ്ഞ് പ്രതിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയ്ക്ക് രണ്ട് ഭാര്യമാരും മൂന്ന് കുട്ടികളുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Discussion about this post