കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാ ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ കേസ്. മരിച്ച റിയ പ്രവീണിന്റെ ക്ലാസ് ടീച്ചറായ ഷോജ, കായിക അദ്ധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ആഴ്ചയാണ് റിയ പ്രവീൺ ആത്മഹത്യ ചെയ്തത്.
അദ്ധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കാണ് കേസ് എടുത്തത്. ഇവരിൽ നിന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഇക്കാര്യം വ്യക്തമാക്കിയുള്ള റിപ്പോർട്ട് ചക്കരക്കൽ പോലീസ് കോടതിയിലും സമർപ്പിച്ചിട്ടുണ്ട്.
റിയ ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം പേനയിൽ നിന്നുള്ള മഷി ചുവരിലും ഡസ്‌കിലും വീണിരുന്നു. ഇത് കണ്ട ഷോജ കുട്ടിയെ ശാസിക്കുകയും, നഷ്ടപരിഹാരമായി 25,000 രൂപ ഈടാക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിൽ ഭയന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ഷോജയുടെയും, രാഗേഷിന്റെയും പേര് പരാമർശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തത്.
Discussion about this post