മുംബൈ: നടൻ സൂര്യക്കൊപ്പം നിൽക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ‘സ്നേഹം, ആദരവ്‘ എന്ന തലക്കെട്ടോടെ സൂര്യയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് സച്ചിനും ചിത്രം പങ്കുവെച്ചു.
ഇരുവരുടേയും ആരാധകർ വലിയ ആവേശത്തോടെയാണ് ചിത്രങ്ങളോട് പ്രതികരിക്കുന്നത്. ‘ഇന്നത്തെ സൂര്യോദയം പ്രത്യേകതയുള്ളതായിരുന്നു. താങ്കളെ കാണാൻ സാധിച്ചത് മികച്ച അനുഭവമായിരുന്നു. ആശംസകൾ‘ എന്ന തലക്കെട്ടോടെയാണ് സച്ചിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങൾക്ക് രസകരമായ കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തുന്നത്. സച്ചിൻ അഭിനയിക്കാൻ പോവുകയാണോ, അതോ സൂര്യ ക്രിക്കറ്റ് കളിക്കാൻ പോവുകയാണോ എന്നാണ് ഒരാൾ ചോദിച്ചത്. രണ്ട് സൂപ്പർ താരങ്ങൾ ഒറ്റ ഫ്രെയിമിൽ, ലക്ഷങ്ങൾക്ക് പ്രചോദനമായവർ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post