ഓസ്‌കർ നോമിനേഷനിലടക്കം ഇടം പിടിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനം. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഈ ഗാനത്തിന് ചുവടുവച്ചിരുന്നു.
ഇപ്പോഴിതാ നാട്ടുനാട്ടുവിന് ചുവടുവച്ചിരിക്കുകയാണ് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. ഒരു വിവാഹചടങ്ങിനിടെയാണ് രണ്ടുപേരും സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ചത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മോഹൻലാലിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ നടൻ അക്ഷയ്കുമാർ പങ്കുവച്ചിരുന്നു.
ചന്ദ്ര ബോസ് ആണ് നാട്ടു നാട്ടു രചിച്ചത്. വിഖ്യാത സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള ഗാനം ചിട്ടപ്പെടുത്തിയത്. കീരവാണിയുടെ മകൻ കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവരാണ് മുഖ്യ ഗായകർ. സൂപ്പർതാരങ്ങളായ രാം ചരൺ തേജയും ജൂനിയർ എൻ. ടി ആറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. പ്രേം രക്ഷിത് പത്തൊൻപത് മാസംകൊണ്ടാണ് കോറിയോഗ്രാഫി പൂർത്തീകരിച്ചത്.യുക്രെയിൻ യുദ്ധം തുടങ്ങും മുമ്പ് പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയുടെ ഔദ്യോഗിക വസതിയായ മരിൻസ്‌കി പാലസിന് മുന്നിലാണ് 2021ൽ ഈ ഗാനം ചിത്രീകരിച്ചത്.
Discussion about this post