മുംബൈ: ബോളിവുഡ് നടിയും മോഡലുമായ ഉർഫി ജാവേദിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. നടനും നടനും സോഷ്യൽ മീഡിയാ താരവുമായ ഫൈസൻ അൻസാരിയാണ് പരാതി നൽകിയത്. നേരത്തെ രൂക്ഷമായ ഭാഷയിൽ ഫൈസൻ അൻസാരി ഉർഫിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഡൽഹിയിലെ മൗലാനയ്ക്കും, മുംബൈയിലെ ഖാസിമിയ്ക്കുമാണ് അൻസാരി പരാതി നൽകിയത്. ഉർഫിയുടെ പ്രവൃത്തിക്കൾ ഇസ്ലാം മതത്തിന് നിരക്കാത്തതാണെന്ന് നടന്റെ പരാതിയിൽ പറയുന്നു. ഇസ്ലാം മതത്തെ സ്‌നേഹിക്കുന്ന വിശ്വാസികളെ ഉർഫി അപമാനിക്കുകയാണ്. ഇത് വിശ്വാസിയെന്ന നിലയിൽ സഹിക്കാൻ കഴിയില്ല. അതിനാൽ ഫത്വ പുറപ്പെടുവിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഫൈസൻ അൻസാരി നടിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. ഉർഫി ജാവേദിനെ കാണുമ്പോൾ തനിക്ക് നാണം വരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. വസ്ത്രമുടുക്കാതെ ഒരു ഇസ്ലാമിക വിശ്വാസി, അതും ഒരു സ്ത്രീ സമൂഹത്തിൽ ഇങ്ങനെ ഇടപഴകുന്നത് ശരിയല്ല. നടി ഇസ്ലാമിനെ അപമാനിച്ചു. ഉർഫി മരിക്കുമ്പോൾ ഖബറ് പോലും ഒരുക്കരുതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഉർഫി ജാവേദിന്റെ വസ്ത്രധാരണം ലോകത്തെ മുഴുവൻ മുസ്ലീങ്ങളെയും അപമാനിക്കുന്ന തരത്തിലാണ്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ മതം മാറണം. നടിയുടെ പ്രർത്തികൾ മോശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post