അഹമ്മദാബാദ്: ശിവരാത്രി ദിനത്തിൽ വിശ്വാസികൾക്ക് അത്ഭുതമായി രുദ്രാക്ഷത്താൽ തീർത്ത കൂറ്റൻ ശിവലിംഗം. ഗുജറാത്തിലെ ധരംപൂരിലാണ് ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രുദ്രാക്ഷം കൊണ്ട് ശിവലിംഗം നിർമ്മിച്ചിരിക്കുന്നത്. ഈ അപൂർവ്വ കാഴ്ച കാണാൻ നിരവധി പേരാണ് ധരംപൂരിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം വെകീട്ടോടെയാണ് ശിവലിംഗം വിശ്വാസികൾക്കായി തുറന്നു നൽകിയത്. ആഴ്ചകൾ നീണ്ട അധ്വാനത്തിനൊടുവിലാണ് ശിവലിംഗം പൂർത്തിയായത്. ശിവഭഗവാന് ഏറെ പ്രിയപ്പെട്ട ഒന്നാണ് രുദ്രാക്ഷം. അതിനാലാണ് ഇതുകൊണ്ടുതന്നെ ശിവലിംഗം നിർമ്മിക്കാൻ തീരുമാനിച്ചത് എന്ന് സംഘാടകർ പറഞ്ഞു.
31.5 അടിയാണ് ഈ ശിവലിംഗത്തിന്റെ ഉയരം. 31 ലക്ഷം രുദ്രാക്ഷങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ശിവലിംഗത്തിന് പിന്നിലായി ആളുകൾക്ക് നടക്കാൻ താത്കാലിക പടികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ കയറി വിശ്വാസികൾക്ക് ശിവലിംഗത്തിന്റെ നെറുകയിൽ തൊടാം. ആദ്യമായാണ് ഇത്തരത്തിൽ രുദ്രാക്ഷം കൊണ്ട് ശിവലിംഗം നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ അതിശയത്തിലാണ് വിശ്വാസികൾ.
#WATCH | A 31.5 feet tall 'Rudraksha Shivling' has been made in Gujarat's Dharampur by using around 31 lakhs Rudrakshas.#MahaShivaratri pic.twitter.com/60W6416SPi
— ANI (@ANI) February 18, 2023
Discussion about this post