ഡൽഹി: ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മതംമാറ്റത്തിന് നിർബന്ധിപ്പിച്ച സംഭവത്തിൽ 30 കാരനും പിതാവും പിടിയിൽ. നോയിഡയിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ ആണ് ഡൽഹിയിലെ സംഗം വിഹാർ സ്വദേശികളായ മുഹമ്മദ് അഖ്‌ലാഖ്,പിതാവ് മുഹമ്മദ് മോയിൻ എന്നിവർ ചേർന്ന് ബലാത്സംഗം ചെയ്തത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ ഹിന്ദുവെന്ന വ്യാജേനയാണ് മുഹമ്മദ് അഖ്‌ലാഖ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നാലെ ചതിക്കുഴിയിലാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. ആദിത്യ ശർമ്മ എന്ന ഇയാളുടെ വ്യാജ പേര് പീഡനത്തിന് ശേഷമാണ് കള്ളമെന്ന് വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെ വിവാഹം കഴിക്കണമെന്നും മതം മാറണമെന്നും പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ പിതാവും മകനും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതി മുഹമ്മദ് അഖ്‌ലാഖ് ഇതിനോടകം തന്നെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.










