ബംഗളൂരു: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോളേജ് വിദ്യാർഥിനിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. ബെലഗാവി പോലീസ് കമ്മിഷണർ ഓഫീസിലെ വയർലെസ് വിഭാഗം സബ് ഇൻസ്പെക്ടർ ലാൽസാബ് അല്ലിസാബ് നദാഫിനെതിരെയാണ്(28) പരാതി. താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറിൽ എഴുതി ഒപ്പിട്ടുനൽകിയശേഷം ബെലഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ചായിരുന്നു പീഡനം.
എന്നാൽ അടുത്തിടെ എസ്‌ഐ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെ പെൺകുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചു. അതേസമയം ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥൻ ആറു മാസമായി ആരോഗ്യപരമായ കാരണങ്ങളാൽ ലീവിലാണെന്നാണ് റിപ്പോർട്ട്.
Discussion about this post