ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി വൈഎസ്ആർ തെലങ്കാന പാർട്ടി അദ്ധ്യക്ഷ വൈ എസ് ശർമ്മിള. തെലങ്കാന ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു താലിബാൻ ആണെന്നും ശർമ്മിള കുറ്റപ്പെടുത്തി.
തെലങ്കാന മുഖ്യമന്ത്രി കെസിആർ ഒരു സ്വേച്ഛാധിപതിയാണ്, തെലങ്കാനയിൽ ഇന്ത്യൻ ഭരണഘടനയില്ല, കെസിആറിന്റെ ഭരണഘടന മാത്രമേയുള്ളൂ. തെലങ്കാന ഇന്ത്യയുടെ അഫ്ഗാനിസ്ഥാനാണ്, കെസിആർ താലിബാൻ ആണെന്നായിരുന്നു ശർമ്മിളയുടെ പരാമർശം.
മഹബൂബാബാദ് എംഎൽഎയും ബിആർഎസ് നേതാവുമായ ശങ്കർ നായിക്കിനെതിരെ അനുചിതമായ പരാമർശം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം വൈഎസ് ശർമ്മിളയെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
മഹബൂബാബാദ് നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അവരെ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post