കണ്ണൂരിൽ: ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രകോപനപരമായ പോസ്റ്റുമായി തില്ലങ്കേരി സഖാക്കൾ. ഷുഹൈബ് വധക്കേസിലെ പ്രതി ആകാശിന്റെ അടുത്ത സുഹൃത്തുക്കളായ ജിജോയും ജയപ്രകാശുമാണ് വീണ്ടും സോഷ്യൽ മീഡിയിലൂടെ യുദ്ധപ്രഖ്യാപനം നടത്തിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ രാഗിന്ദിനെതിരെയാണ് ജിജോ രംഗത്തുവന്നത് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകകേസിൽ പ്രതി ചേർക്കപ്പെട്ട് ജയിൽവാസം അനുഭവിച്ച സഖാവിനെയും കുടുംബത്തെയും, അടച്ച് ആക്ഷേപിക്കുന്ന തരത്തിലാണ് രാഗിന്ദ് ആദ്യം കമന്റിട്ടതെന്ന് ജിജോ ആരോപിക്കുന്നു.
ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നും കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽ വച്ച് വേട്ടയാടരുതെന്നും ജിജോ പറയുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ടെന്നും പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ജിജോ പറയുന്നു. പോസ്റ്റ് ചർച്ചയായതോടെ ജിജോ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു.
”ഇവനോട് അറക്കുന്ന ഭാഷയിൽ നമ്മളും മറുപടി കൊടുത്തിട്ടുണ്ട്. രക്തസാക്ഷി കുടുംബത്തെ ആക്ഷേപിച്ചുവെന്ന് പറയുന്നത് ഇവനെ വെള്ളപൂശി ഞങ്ങളെ കരിവാരി തേക്കാൻ മാത്രമാണ് ,ന്യായത്തിന്റെ നിന്നില്ലെങ്കിലും ഇവനെ ഒക്കെ ഇനിയും താങ്ങാൻ വേണ്ടി ഞങ്ങളെ കരിവാരി തേക്കരുതെന്നും ജിജോ പറയുന്നു.
നിങ്ങൾ പുകച്ച് വിടുന്ന കള്ളങ്ങൾക്ക് പിന്നിൽ പോകാൻ തൽക്കാലം താൽപര്യമില്ല.നിങ്ങളെ ലക്ഷ്യം ഈ പ്രസ്ഥാനത്തെ തകർക്കലാണെന്ന് കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്.ഈ പ്രസ്ഥാനത്തെ ഒരിക്കലും എവിടെയും മോശമായി പറയാനോ ചിത്രീകരിക്കാനോ ഞങ്ങൾ നിന്നിട്ടില്ല. ചില പ്രാദേശിക വിഷയങ്ങളിൽ പാർട്ടിയെ വലിച്ചിടരുത്.. നമ്മുക്ക് വലുത് എന്നും ഈ പാർട്ടിയാണ്.പാർട്ടി എന്ത് നിലപാട് എടുത്താലും പാർട്ടിയോപ്പം എന്നുമുണ്ടാകും.പാർട്ടിയാണ് വലുതെന്നായിരുന്നു ജയപ്രകാശ് തില്ലങ്കേരിയുടെ പോസ്റ്റ്.
Discussion about this post